Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അക്ഷരനഗരിയുടെ കലാപുണ്യവുമായി പ്രവാസ പ്രതിഭകൾ

വാർഷികാഘോഷം അഡ്വ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദയിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ  രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കലയും സംസ്‌കൃതിയും കൈകോർത്ത കലോൽസവത്തിന് അക്ഷരനഗരിയുടെ അഭിമാനവുമായി കോട്ടയം ജില്ലയിൽനിന്നുള്ള ജിദ്ദയിലെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ആതിഥേയത്വം വഹിച്ചു.


സംഘടനയുടെ രണ്ടാം വാർഷികമാണ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചത്. മെർസൽ വില്ലേജിന് സമീപമുള്ള സഫ്‌വ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ബെൽദ ബെൻ തോമസിന്റെ പ്രാർഥനാ ഗാനത്തോടെ തുടക്കമായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ബെൽദ ബെൻ ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാൻസുമായി ബ്രൈഡ, ആഗ്ന, ദ്രിയ, സിന, പാർവതി എന്നി കുരുന്നുകൾ വേദിയിലെത്തി. ഫിയോണ, ലിയ, ആനറ്റ്, ബ്ലെസി, റിമി എന്നിവരുടെ ഡാൻസ് സദസ്യർക്ക് ഹൃദ്യമായ വിരുന്നായി. ആസിഫ്, എമിൽ, ക്രിഷ്‌വിൻ, നഈം, ഫെനിക് എന്നിവരുടെ ടീമും ആൽബർട്ട്, ആബേൽ സഹോദരങ്ങളും സിനിമാറ്റിക് ഡാൻസുമായി വേദിയിലെത്തി. യാമ്പുവിൽനിന്നുള്ള നജ ഷാക്കിർ ക്ലാസിക്കൽ ഡാൻസുമായി എത്തി. ബെൽദ ബെൻ, മാത്യു വർഗീസ്, അബു താഹിർ എന്നിവർ ഗാനങ്ങളുമായി ഇടവേളകളെ സാന്ദ്രമാക്കി. ജിദ്ദ സാരംഗി ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത വിരുന്ന് അവിസ്മരണീയമായി. സലീം നിലമ്പൂർ, ഡോ. മിർസാന, സന്ധ്യ ബാബു, അജയ് കുമാർ, യൂസുഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. 

വിശിഷ്ടാതിഥികളുടേയും അംഗങ്ങളുടേയും സാന്നിധ്യത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. ഷംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഹാജ മൊഹൈനുദ്ദീൻ (തിരുവനന്തപുരം സ്വദേശി സംഗമം), നാസുമുദ്ദീൻ അബ്ദുൽ സമീദ് (തിരുവനന്തപുരം പ്രവാസി അസോസിയേഷൻ), സലാം പോരുവഴി, തോമസ് വൈദ്യൻ (കൊല്ലം പ്രവാസി സംഗമം), തക്ബീർ (പത്തനംതിട്ട ജില്ലാ സംഗമം), കെ.ടി.എ. മുനീർ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), ഷൗക്കത്ത് ഖാൻ (സമന്വയ) തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. കെ.ഡി.പി.എ പ്രസിഡന്റ് നിസാർ യൂസുഫ് അധ്യക്ഷത വഹിച്ചു. 

അവാർഡ് വിതരണം

2015-16, 2016-17 വർഷങ്ങളിലെ പത്താംക്ലാസ് പരീക്ഷയിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള കാഷ് അവാർഡുകൾ പ്രീതി സോയി, കെവിൻ ജോഷി എന്നിവർ അഡ്വ. ഷംസുദ്ദീനിൽനിന്ന് ഏറ്റുവാങ്ങി. 

 

പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന ജോജിൻ മാത്യുവിന് ഉപഹാരം നൽകുന്നു
 

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോജിൻ മാത്യുവിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് നിസാർ യൂസുഫ് ഉപഹാരം സമ്മാനിച്ചു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ച് സദസ്സിന് പരിചയപ്പെടുത്തി. ലക്കി കൂപ്പൺ നറുക്കെടുപ്പിൽ മുസ്തഫ, സിന്ധു, റയാൻ റസാഖ് എന്നിവർ ജേതാക്കളായി. സെക്രട്ടറി അനിൽ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് സാബു കുര്യാക്കോസ് നന്ദിയും പറഞ്ഞു. പ്രീതി സോയി അവതാരക ആയിരുന്നു. 

 

Latest News