Sorry, you need to enable JavaScript to visit this website.

യു.പിയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ് കര്‍ഷകര്‍

ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങളെ പ്രാദേശിക തലത്തില്‍ ഇറങ്ങിച്ചെന്ന് ന്യായീകരിക്കാനുള്ള ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രമങ്ങളെ പ്രതിരോധിച്ചു കര്‍ഷകര്‍. പടിഞ്ഞാറന്‍ യു.പിയിലാണ് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളെ കര്‍ഷകര്‍ തടഞ്ഞത്.
മുസാഫര്‍നഗറിലെ ഷോറം ഗ്രാമത്തിലെത്തിയ കേന്ദ്രമന്ത്രി സഞ്ജീവ് ബലിയന് നേരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘര്‍ഷത്തിലാണ് അവസാനിച്ചത്. തുടര്‍ന്ന് കേന്ദ്രമന്ത്രിക്ക് തിരികെ പോകേണ്ടിവന്നു. ജവ്ല ഖാപ് നേതാവ് ബാബ  സുര്‍ജാമല്‍ ചൗധരി കേന്ദ്രമന്ത്രിയെ കാണാന്‍ വിസമതിച്ചു. ഒരു ബി.ജെ.പി നേതാവും തന്നെ കാണാനായി വരേണ്ടതില്ല. അവര്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളെ ഖണ്ടാല്‍ മതി. കര്‍ഷക സമരത്തിന്റെ കാര്യത്തില്‍ അവരുടേതാണ് അന്തിമ തീരുമാന ചൗധരി പറഞ്ഞു.

 

Latest News