Sorry, you need to enable JavaScript to visit this website.

തലശ്ശേരി കടൽപ്പാലം കൂടുതൽ അപകടാവസ്ഥയിൽ 

പൈതൃക നഗരിയായ തലശ്ശേരിയിലെ കടൽപ്പാലം അതീവ അപകടാവസ്ഥയിലെന്ന് വിദഗ്ധ പഠനസംഘം റിപ്പോർട്ട്. ഇതോടെ പാലത്തിലേക്കുള്ള തദ്ദേശീയരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രവേശനം നിഷേധിച്ചു. അപകട ഭീഷണിയിലായ തലശ്ശേരി കടൽപ്പാല കവാടം ഒരാൾ പൊക്കത്തിൽ മതിൽ കെട്ടി അടച്ചിട്ടുണ്ട്.
തലശ്ശേരി കടൽപ്പാലം വിദേശ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി സംരക്ഷിക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പഠനവും പരിശോധനയും നടത്താൻ മുംബൈയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തിയിരുന്നു. മുംബൈയിൽ നിന്നുള്ള രോഹിണി എൻറർപ്രൈസസ് കമ്പനിയുടെ സ്ട്രക്ചറൽ എഞ്ചിനീയർ അഹമ്മദ് കുണ്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കടൽപ്പാലം സന്ദർശിച്ചത്. അടിയന്തരമായി ചെയ്യേണ്ടുന്ന പ്രവൃത്തികളെ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.


അഡ്വ. എ. എൻ.ഷംസീർ എം.എൽ എ, കേരള മാരി ടൈം ബോർഡിന്റെ ചെയർമാൻ മാത്യു, ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപെ ടെയുള്ളവർക്കൊപ്പമാണ് മുംബൈയിലെ യു എസ് കമ്പനിയുടെ പ്രതിനിധി സംഘം എത്തിയത്. ഫൈബർ റീ ഇൻഫോഴ്ഫിസ് മെന്റ് ടെക്‌നോളജിയാണ് കടൽ പാലം ശക്തിപ്പെടുത്താൻ പ്രയോജനപ്പെടുത്തുന്നത്. പൈതൃകനഗരമായ തലശ്ശേരിയിലെ ചരിത്ര സ്മാരകങ്ങളിൽ പ്രധാനമായ കടൽ പാലം 1910 ലാണ് നിർമ്മിച്ചത്.  ബ്രിട്ടിഷ് ഭരണകാലത്ത് മലയോര മേഖലകളിലുള്ള കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കടൽ പാലം വഴിയാണ് പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് എത്തിച്ചിരുന്നത്.


കാലപ്പഴക്കം കാരണം ഇപ്പോൾ പാലത്തിന്റെ അടിത്തൂണുകൾ മുഴുവനായി തുരുമ്പെടുത്തു നാശോന്മുഖമായി. മുകളിലെ സഌബുകളും തകർന്നുവീണു കൊണ്ടിരിപ്പാണ്. ഇത് കാരണം സന്ദർശകരെ തടയാനാണ് പാലത്തിന്റെ പ്രവേശന കവാടം ഇപ്പോൾ മതിൽ കെട്ടി അടച്ചത് പൈതൃകനഗരിയായ തലശേരിയിലെ പ്രധാന സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് തലശേരിയിലെ കടൽപ്പാലം. കടലിലേക്ക് നീണ്ടുപോകുന്ന പാലത്തിൽ നിന്നും കടൽ കാറ്റേൽക്കാൻ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. വിദേശികൾ ഉൾപ്പെടെ തലശേരി കടൽപ്പാലം സന്ദർശിക്കാനെത്തുന്നുണ്ട്. പൈതൃക നഗര പദ്ധതിയിൽ ഈ ടൂറിസ്റ്റ് സ്‌പോട്ട് സംരക്ഷിക്കാനാണ് സർക്കാർ മികച്ച പരിഗണന നൽകുന്നത്. 

 

Latest News