ന്യൂദല്‍ഹി- രാജ്യത്തെ കൊറോണ വൈറസ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചത്. കോവിഡിന്റെ വകഭേദം വന്ന പതിപ്പുകളും രാജ്യത്ത് സ്ഥീരികരിച്ചിട്ടുണ്ട്.
രാജ്യത്ത് 1.47 ലക്ഷം ആക്ടീവ് കേസുകള്‍ നിലവിലുണ്ട്. 2019 ഡിസംബറില്‍ ചൈനയില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 1.10 കോടിയിലധികമാണ്. 1.56 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയിലും കേരളത്തിലും കോവിഡ് കേസുകളുടെ വ്യാപനം മാറ്റമില്ലാതെ തുടരുന്നതാണ് ആശങ്കയിലാക്കുന്നതെന്ന് രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലുമായാണ് 75 ശതമാനം ആക്ടീവ് കേസുകളുള്ളത്. രാജ്യത്തെ മൊത്തം സജീവ കേസുകളില്‍ 38 ശതമാനം കേരളത്തിലും 37 ശതമാനം മഹാരാഷ്ട്രയിലുമാണ്. കര്‍ണാടകയില്‍ 4 ശതമാനവും തമിഴ്‌നാട്ടില്‍ 2.78 ശതമാനവുമാണ് ആക്ടീവ് കേസുകള്‍






