Sorry, you need to enable JavaScript to visit this website.

പട്ടണത്തിന്റെ മുക്കും മൂലയും കാൻവാസിൽ പകർത്തി നാസർ മാസ്റ്ററുടെ ചിത്ര പ്രദർശനം

താമരശ്ശേരി- പട്ടണത്തിന്റെ മുക്കും മൂലയും കാൻവാസിൽ പകർത്തി നാസർ മാസ്റ്ററുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. പഴയ പ്രതാപം വിളിച്ചോതുന്ന താമരശ്ശേരി ചെക്ക്‌പോസ്റ്റ്, പഴയ കെടവൂർ പള്ളി, പോസ്റ്റോഫീസ്, പഴയ പോലീസ് സ്‌റ്റേഷൻ, ചുരം എന്നിവയുടെ ഓയിൽ പേസ്റ്റൽ ചിത്രങ്ങൾ ശ്രദ്ധേയമായി. മേരീ മാതാ കത്തീഡ്രൽ, ബസ് ബേ സിറ്റി മാൾ, യു.പി സ്‌കൂൾ, ലൈബ്രറി, റസ്റ്റ് ഹൗസ്, മിനി സിവിൽ സ്‌റ്റേഷൻ, താലൂക്ക് ആശുപത്രി, ശിവക്ഷേത്രം, ട്രഷറി, നാസർ താമരശ്ശേരിയുടെ വീട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 
ചിത്ര പ്രദർശനം താമരശ്ശേരി വാര്യർ ഹാളിൽ പ്രശസ്ത ചിത്രകാരൻ അജയൻ കാരാടി രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റും താമരശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പറുമായ അഡ്വ.ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. രാജീവ് വാവാട്, ഡോ. കെ.പി റോഷൻ ആശംസകൾ അർപ്പിച്ചു സി.എ.മജീദ് സ്വാഗതവും നാസർ താമരശ്ശേരി നന്ദിയും പറഞ്ഞു.
 

Latest News