Sorry, you need to enable JavaScript to visit this website.
Tuesday , March   02, 2021
Tuesday , March   02, 2021

ഉപമകള്‍ ഖുര്‍ആന്‍റെ സവിശേഷ ശൈലി- ഡോ.ഇസ്മായില്‍ മരിതേരി

ജിദ്ദ-ഉപമകളും അലങ്കാരങ്ങളും വിശുദ്ധ ഖുര്‍ആനില്‍ സമൃദ്ധമായി കാണാമെന്നും അത് മനുഷ്യ ഹൃദയത്തെ വശീകരിക്കാനുള്ള സവിശേഷ ശൈലിയാണെന്നും പ്രശസ്ത വാഗ്മിയും എഴുത്ത്കാരനുമായ ഡോ.ഇസ്മായില്‍ മരിതേരി.

തനിമ സാംസ്കാരിക വേദിക്ക് കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്‍റർ സംഘടിപ്പിച്ച പരിപാടിയില്‍ ഖുര്‍ആനിലെ ഉപമകള്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് മലര്‍ചെണ്ട് പോലെ സുഗന്ധപൂരിതമാക്കാനും ശ്രോതാക്കളുടെ സംവേദനത്തെ തട്ടിയുണര്‍ത്താനും ഖുര്‍ആനിലെ ഉപമകള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ആശയ വിനിമയത്തിന്‍റെ സര്‍വ്വ സാധ്യതകളും ഖുര്‍ആന്‍ ഉപയോഗിച്ചതായി അത് പഠിക്കുന്ന ഏതൊരു ഭാഷാപഠിതാവിനും ബോധ്യമാവും. കവിതകളിലും നോവലുകളിലും സംസാരങ്ങളിലും നാം ഉപയോഗിക്കുന്ന ഉപമകള്‍ മനുഷ്യ മനസ്സിനെ തട്ടി ഉണര്‍ത്താന്‍ പര്യപ്തമാണെന്ന നിലയില്‍ ഖുര്‍ആന്‍ ഉപയോഗിച്ചതായി മലയാള കവിതകളും ഇംഗ്ളീഷ് സാഹിത്യത്തിലെ ഉദാഹരണങ്ങളും ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചത് നവ്യമായ അനുഭവമായി.

ഖുര്‍ആന്‍ സാഹിത്യ കൃതിയൊ ശാസ്ത്ര ഗ്രന്ഥമൊ അല്ല. മനുഷ്യനെ നന്മയിലേക്ക് പ്രചോദിപ്പിക്കുകയാണ് ഉപമകളിലൂടെ കാര്യങ്ങള്‍ വിവരിച്ചതിന്‍റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇബ്റാഹീം ശംനാട് സ്വാഗതവും മുനീര്‍ ഇബ്രാഹീം നന്ദിയും പറഞ്ഞു. തമീം അബ്ദുല്ല ഖിറാഅത് നിര്‍വ്വഹിച്ചു.

Latest News