Sorry, you need to enable JavaScript to visit this website.

ആഴക്കടൽ മത്സ്യബന്ധനം; ജുഡീഷ്യൽ അന്വേഷണം വേണം-ചെന്നിത്തല

തിരുവനന്തപുരം- ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രവുമായി ബന്ധപ്പെട്ട് പ്രമുഖ ഓൺലൈൻ ഭക്ഷ്യോത്പാദന കമ്പനികളുമായും സർക്കാർ കരാറുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നോ നാലോ വർഷം കൊണ്ട് കേരള തീരത്തെ മുഴുവൻ കൊള്ളയടിക്കാനുള്ള നീക്കമായിരുന്നു സർക്കാർ നടത്തിയത്. പ്രതിപക്ഷം ഇക്കാര്യം പുറത്തുകൊണ്ടുവന്നിരുന്നില്ലെങ്കിൽ കരാറുമായി സർക്കാർ മുന്നോട്ടുപോകുമായിരുന്നു. മേഴ്‌സിക്കുട്ടിയമ്മയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെ പിന്തുണയിലാണ് കാര്യങ്ങൾ നടന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണം തൃപ്തികരമല്ല. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉൾപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ്. ഇ.എം.സി.സിക്ക് നൽകിയ ഭൂമി തിരിച്ചുപിടിക്കണം. ഈ മാസം 27ന് മത്സ്യതൊഴിലാളികൾ പ്രഖ്യാപിച്ച ഹർത്താലിനെ യു.ഡി.എഫ് പിന്തുണക്കും.
 

Latest News