നിയമസഭ തെരഞ്ഞെടുപ്പ്: നിര്‍ണ്ണായക യോഗം ഇന്ന് ദല്‍ഹിയില്‍

ന്യൂദല്‍ഹി-കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ  സമ്പൂര്‍ണ യോഗം ഇന്ന് ചേരും. മാര്‍ച്ച് ആദ്യവാരം തീയതികള്‍ പ്രഖ്യാപിച്ചേക്കും.കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള നിര്‍ണായക യോഗമാണ് ദല്‍ഹിയില്‍ നടക്കുക.മാര്‍ച്ച് ആദ്യ വാരം തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരെഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്റെ  പരിഗണനയിലാണ്.ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരടങ്ങുന്ന ഫുള്‍ കമ്മീഷന്‍ യോഗമാണ് ചേരുക.
 

Latest News