നാദാപുരത്ത്  ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍

കോഴിക്കോട്- നാദാപുരത്തിനടുത്ത ചെക്യാട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ചെക്യാട് കായലോട്ട് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിന്‍ എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടര മണിയോടെ വീട്ടില്‍ നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്.വീടിന്റെ  ഒരു മുറി പൂര്‍ണമായി കത്തിയ നിലയിലാണ്. തീ പിടുത്തത്തിന്റെ കാര്യം വ്യക്തമല്ല. നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
 

Latest News