പ്രവാസി സാംസ്‌കാരിക വേദി  ദമാം റീജിയണൽ കമ്മിറ്റിക്ക് പുതുനേതൃത്വം 

ഭാരവാഹികളായ ഷബീർ ചാത്തമംഗലം, ബിജു പൂതക്കുളം, മുഹമ്മദലി പീറ്റയിൽ, മുഹ്‌സിൻ ആറ്റശ്ശേരി, റഊഫ് ചാവക്കാട്, ജംഷാദലി കണ്ണൂർ എന്നിവർ

ദമാം- പ്രവാസി സാംസ്‌കാരിക വേദി ദമാം റീജിയണൽ കമ്മിറ്റി പുതിയ നേതൃത്വം നിലവിൽവന്നു. ഷബീർ ചാത്തമംഗലം (പ്രസിഡന്റ്), ബിജു പൂതക്കുളത്ത് (ജനറൽ സെക്രട്ടറി), മുഹമ്മദലി പീറ്റയിൽ (ട്രഷറർ), റഹീം തീരൂർക്കാട്, അഡ്വ. സനീജ സഗീർ (വൈ.പ്രസിഡന്റ്), ഷരീഫ് കൊച്ചി, ഷക്കീർ ബിലാവിനകത്ത് (സെക്രട്ടറിമാർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മുഹ്‌സിൻ ആറ്റശ്ശേരി (പബ്ലിക് റിലേഷൻ), റഊഫ് ചാവക്കാട് (മീഡിയാ), ജംഷാദലി കണ്ണൂർ (ജനസേവനം), തൻസീം കണ്ണൂർ, ജമാൽ കൊടിയത്തൂർ, ഡോ. സഗീർ, ഫാത്തിമ ഹാഷിം, മുഹമ്മദ് അമീൻ, ജമാൽ പയ്യന്നൂർ, അയ്മൻ സഈദ്, നാസ്സർ വെള്ളിയത്ത്, ഷമീർ പത്താനപുരം, ഷാജു പടിയത്ത്, സുനില സലിം, അനീസ മെഹബൂബ്, ഹാരിസ് കൊച്ചി, സലീം കണ്ണൂർ, ഷമീം പാപ്പിനിശ്ശേരി, ജസീർ മട്ടന്നൂർ, ജമാൽ വലിയങ്ങാടി, അൻവർ പാലക്കാട് എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് എം.കെ.ഷാജഹാൻ, അൻവർ സലീം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പരിപാടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Latest News