Sorry, you need to enable JavaScript to visit this website.

ഹറം എമർജൻസി സെന്റർ ഉദ്ഘാടനം ചെയ്തു

ഇന്നലെ ഉദ്ഘാടനം ചെയ്ത ഹറം എമർജൻസി സെന്റർ

മക്ക - വിശുദ്ധ ഹറമിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും വിശ്വാസികൾക്കും 24 മണിക്കൂറും അടിയന്തര വൈദ്യ പരിചരണം നൽകാൻ ഹറമിനകത്ത് ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ച ഹറം എമർജൻസി സെന്റർ (1) മക്ക ഹെൽത്ത് ക്ലസ്റ്റർ സി.ഇ.ഒ ഡോ. ദിൽശാദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. അത്യാധുനിക മെഡിക്കൽ സജ്ജീകരണങ്ങളോടെയാണ് എമർജൻസി സെന്റർ ഒരുക്കിയിരിക്കുന്നത്. സെന്ററിലെത്തുന്ന മുഴുവൻ കേസുകളും കൈകാര്യം ചെയ്യാൻ ആവശ്യമായ മെഡിക്കൽ ജീവനക്കാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ഹറം എമർജൻസി സെന്ററുകൾ പ്രവർത്തിക്കുമെന്ന് അജ്‌യാദ് എമർജൻസി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹറം ഹെൽത്ത് സെന്ററുകളുടെ സൂപ്പർവൈസറുമായ ഡോ. വാഇൽ ബിൻ നബീൽ ഈദ് പറഞ്ഞു. 

Tags

Latest News