Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കടകളിലെ സി.സി.ടി.വി ക്യാമറകളെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നു

അബഹയിൽ റെസ്റ്റോറന്റിലെ നിരീക്ഷണ ക്യാമറകളെ അസീർ നഗരസഭയിലെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചെന്ന മുന്നറിയിപ്പ് പോസ്റ്റർ നഗരസഭാ ഉദ്യോഗസ്ഥൻ പതിക്കുന്നു. 

അബഹ- കടകളിലെ സി.സി.ടി.വി ക്യാമറകളെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നു. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനക്ക് നിരീക്ഷണ ക്യാമറകളെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചെന്ന മുന്നറിയിപ്പ് പോസ്റ്റർ അസീർ നഗരസഭാ ഉദ്യോഗസ്ഥർ കടകൾക്കു മുന്നിൽ പതിച്ചു തുടങ്ങി. 

റെസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും കോഫി ഷോപ്പുകളിലെയും നിരീക്ഷണ ക്യാമറകളെയാണ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നത്. നഗരസഭയിലെയും നഗരസഭക്കു കീഴിലെ ബലദിയകളിലെയും കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളെ കുറിച്ച് ഉപയോക്താക്കളെ എളുപ്പത്തിൽ അറിയിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക (ഇത്മഇൻ) പോസ്റ്ററുകൾ നഗരസഭ പതിക്കാൻ തുടങ്ങിയത്. കൊറോണ വൈറസ് വ്യാപനം തടയാൻ അസീർ നഗരസഭയും ബലദിയകളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ ബാധകമാക്കുന്നത് ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടാണ് റെസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും കോഫി ഷോപ്പുകളിലെയും നിരീക്ഷണ ക്യാമറകളെ അസീർ നഗരസഭയിലെയും നഗരസഭക്കു കീഴിലെ ബലദിയകളിലെയും കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നത്. മുൻകരുതൽ, പ്രതിരോധ നടപടികൾ തുടരുന്നതിന്റെ ഭാഗമായി, മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് നേടാത്ത ഒരു ഉപയോക്താവിനെയും നഗരസഭാ ആസ്ഥാനത്ത് സ്വീകരിക്കില്ലെന്നും അസീർ നഗരസഭാ അധികൃതർ പറഞ്ഞു. 


 

Tags

Latest News