ഗുവാഹതി-കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അസമില്‍ നടത്തിയ പൊതുയോഗത്തിലാണ് ഇത്തരമൊരു സൂചനയുള്ളത്. 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് നാലിനാണ്, ഈ വര്‍ഷം അത് മാര്‍ച്ച് ഏഴിനാവുമെന്നാണ് താന്‍ കരുതുന്നതെന്നും മോഡി അസമിലെ ദേമാജി ജില്ലയിലെ സിലാപത്തറില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. കേരളത്തില്‍ വിഷു, റംസാന്‍ നോമ്പ് എന്നിവയ്ക്ക് മുമ്പ് വോട്ടെടുപ്പ് നടത്താനും കഴിയും.