Sorry, you need to enable JavaScript to visit this website.

കാലടി സര്‍വകലാശാല വിവാദം: സ്വയം  വിരമിക്കലിന് അപേക്ഷ നല്‍കി അധ്യാപകന്‍

അങ്കമാലി-പിഎച്ച്ഡി പ്രവേശനത്തില്‍ ക്രമക്കേട് ആരോപിച്ച് കാലടി സര്‍വകലാശാല പ്രൊഫസര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. ഡോ വി ആര്‍ മുരളീധരനാണ് വിരമിക്കലിന് അപേക്ഷ നല്‍കിയത്. പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതര്‍ നടത്തുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്ന് ഡോ വി ആര്‍ മുരളീധരന്‍ ആരോപിച്ചു.
സര്‍വകലാശാല അധികൃതര്‍ക്കെതിരെ ഗുരുതരമായ ആരോപണവും രജിസ്ട്രാര്‍ക്കയച്ച കത്തില്‍ മുരളീധരന്‍ ഉന്നയിച്ചു. പിഎച്ച്ഡി പ്രവേശനത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശകള്‍ പോലും അവഗണിച്ച് നിയമവിരുദ്ധവും അധാര്‍മികവുമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംതൃപ്തിയോടെ ജോലിയില്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു.സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയെ കാലടി സര്‍വ്വകലാശാലയുടെ മലയാളം വിഭാഗത്തില്‍ നിയോഗിച്ചതും നേരത്തെ ആരോപണത്തിന് ഇടയാക്കിയിരുന്നു.
 

Latest News