Sorry, you need to enable JavaScript to visit this website.

കാപ്പന്‍റെ പുതിയ പാർട്ടി നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള; മൂന്ന് സീറ്റ് ആവശ്യപ്പെടും

തിരുവനന്തപുരം- എന്‍.സി.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട മാണി സി.കാപ്പന്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി.കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വൈസ് പ്രസിഡന്റുമാണ്.

ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ട് പോകുമെന്ന് കാപ്പന്‍ പറഞ്ഞു. ഘടകക്ഷി ആയിട്ടെ യുഡിഎഫിലേക്ക് വരൂ എന്നും മൂന്ന് സീറ്റ് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ സീറ്റ് എല്‍ഡിഎഫ് നിഷേധിച്ചതോടെയാണ് മാണി സി.കാപ്പന്‍ യുഡിഎഫ് പക്ഷത്തേക്ക് മാറിയത്. തുടര്‍ന്ന് എന്‍സിപി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

 കോണ്‍ഗ്രസില്‍ ചേരണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടകക്ഷി ആയിട്ടു മാത്രമേ താന്‍ യുഡിഎഫില്‍ ചേരുകയുള്ളൂവെന്ന നിലപാടില്‍ കാപ്പന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

Latest News