Sorry, you need to enable JavaScript to visit this website.

രണ്ട് വർഷം മുമ്പ് മറവു ചെയ്ത മലയാളിയുടെ മൃതദേഹം മോർച്ചറിയിലെന്ന് വ്യാജ പ്രചാരണം

ദമാം- രണ്ട് വർഷം മുമ്പ് മറവു ചെയ്ത മലയാളിയുടെ മൃതദേഹം രണ്ടര വർഷമായി സൗദി അറേബ്യയിലെ ഖതീഫ് സെന്റർ ആശുപത്രി മോർച്ചറിയിൽ അനാഥമായി തുടരുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ വ്യാപിക്കുന്നു.
2018 നവംബർ 16നു ദമാം ഖബർ സ്ഥാനിൽ മറവു ചെയ്ത കാസർക്കോട് ജില്ല, നീർച്ചാൽ സ്വദേശി കന്നിയാപ്പാടി വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ ഹസൈനാരി (57) ൻെ മൃതദേഹമാണ് രണ്ടർ വർഷമായ മോർച്ചറിയിൽ അനാഥമായി തുടരുന്നു വെന്ന നിലയിൽ ഫോട്ടോ സഹിതം പ്രചരിക്കുന്നത്.
പാസ്‌പോർട്ടിലും ഇഖാമയിലും  നൽകിയ തെറ്റായ പേരും അഡ്രസ് മൂലം മൂന്നു വർഷത്തോളം ഹസൈനാരിൻെ മൃത ദേഹം ഖതീഫ് സെൻെർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു. 22 വർഷമായി സൗദിയിലുണ്ടായിരുന്ന ഇയാൾ കോബാറിൽ സൂപ്പർമാർക്കറ്റ് നടത്തി വരവെ അസുഖത്തെ തുടർന്ന് 2015 ഡിസംബറിലാണ് മരണമടഞ്ഞത്. പാസ്‌പോർട്ടിലും ഇഖാമയിലും മറ്റു രേഖകളിലും കോയമൂച്ചിയെന്നും കോഴിക്കോട് ജില്ല സ്വദേശിയെന്നുമായിരുന്നു. മൃതദേഹം മറവു ചെയ്യുന്നതിനുവേണ്ടി നാട്ടിൽ നിന്നുള്ള അനുമതി പത്രമടക്കമുള്ള രേഖകൾക്കായി ശ്രമിക്കവെയാണ് പാസ്‌പോർട്ടിലും ഇഖാമയിലുമുള്ള വിവരങ്ങൾ രണ്ടാണെന്ന് കണ്ടെത്തിയത്. ഇതോടെ മൃതദേഹം മറവു ചെയ്യാൻ കഴിഞ്ഞില്ല.
തുടർന്ന് സാമൂഹ്യപ്രവർത്തകൻ നാസ് വക്കം ഇടപെട്ടാണ് മൃതദേഹം മറവു ചെയ്തത്. 
2018ൽ കോയമൂച്ചി എന്നയാളുടെ മൃത ദേഹം മൂന്ന് വർഷത്തോളമായി ബന്ധുക്കളെ കണ്ടെത്താതുമൂലം സൗദിയിലെ ആശുപത്രി മോർച്ചറിയിൽ തുടരുന്നതായി നാട്ടിലെ ചില പത്രങ്ങളിലും വാർത്ത പ്രസിദ്ധീകരിച്ചതോടെ വിവരം ശ്രദ്ധയിൽ പെട്ട സഹോദരൻ അബൂബക്കറാണ് കോയ മൂച്ചിയെന്ന പേരിൽ വാർത്തയിലുള്ളത് അവിവാഹിതനായ തൻെ സഹോദരൻ ഹസൈനാരിൻെ മൃതദേഹമാണെന്ന് നാസ് വക്കത്തെ അറിയിച്ചത്. തുടർന്ന് എംബസി മുഖേന അനുമതി പത്രം നൽകുകയും ദമാമിൽ മറവു ചെയ്യുകയുമായിരുന്നു.

മലയാളിയുട മൃതദേഹം സൗദി അറേബ്യയിലെ മോർച്ചറിയിൽ രണ്ടര വർഷമായി തുടരുന്നുവെന്ന സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്ന തെറ്റായ വിവരത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നുമായി നിരവധി പേരാണ് തന്നെ ബന്ധവിളിച്ചു കൊണ്ടിരുക്കുന്നതെന്ന് നാസ് വക്കം പറഞ്ഞു. പേരു അഡ്രസ് വിവരങ്ങൾ തെറ്റായി നൽകിയതാണ് ഇത്തരം സംഭവങ്ങൾക്ക് വിനയാവുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
 

Latest News