ഭോപാൽ- മധ്യപ്രദേശിൽ 20കാരിയെ തട്ടിക്കൊണ്ടുപോയി, ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചതിനു ശേഷം കൂട്ട ബലാൽസംഗം ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കാറിലെത്തിയ നാൽവർസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഫെബ്രുവരി 18നും 19നുമാണ് സംഭവങ്ങൾ അരങ്ങേറിയതെന്ന് സംഭവം നടന്ന ഷഹ്ദോളിലെ എഎസ്പി മുകേഷ് വൈശ് പറഞ്ഞു. ഫെബ്രുവരി 20ന് പെൺകുട്ടിയെ വീടിനു മുമ്പിൽ ഇവർ ഉപേക്ഷിച്ചു. ഞായറാഴ്ച പെൺകുട്ടി പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ആദ്യം ജയ്പൂർ ഹെൽത്ത് സെന്ററിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. നാലുപേരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.






