Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധി അധിഷ്ഠിത സ്‌റ്റോക്ക് ബാസ്‌കറ്റുമായി ജിയോജിത്

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സെബിയുടെയും, യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെയും അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേർന്ന് 'ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്' എന്ന പേരിൽ ചെറുകിട, ഇടത്തരം ഓഹരികൾക്കായി സ്‌റ്റോക്ക് ബാസ്‌കറ്റ് ആരംഭിക്കുന്നു. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജിയോജിത് സ്മാർട്ട് ഫോളിയോസ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിരിക്കും ഇതിന്റെ പ്രവർത്തനം. വിപണിയിൽ നേട്ടം കൈവരിക്കുന്നതിന് നിർമിത ബുദ്ധിയും ബിഹേവിയറൽ ഫിനാൻസും ഉപയോഗപ്പെടുത്തി ചെറുകിട ഇടത്തരം ഓഹരികളുടെ ബാസ്‌കറ്റാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്.
ലാഭകരമായ ഓഹരികൾ കണ്ടെത്തുന്നതിന് കമ്പനികളുടെ വിൽക്കൽ വാങ്ങൽ പ്രഖ്യാപനങ്ങൾ, ലാഭ നേട്ടങ്ങൾ, ലാഭവിഹിതം, ഓഹരി വിഭജനങ്ങൾ തുടങ്ങിയ കോർപറേറ്റ് ചലനങ്ങൾ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് അപഗ്രഥിക്കും. നിക്ഷേപ സേവന സ്ഥാപനങ്ങൾ സാധാരണയായി ചെയ്യാറുള്ള അടിസ്ഥാന, സാങ്കേതിക അപഗ്രഥന രീതികൾക്കു വിപരീതമായ വിശകലന രീതിയാണിത്. ഓഹരികളുടെ ഭാവിയിലെ ചലനങ്ങളും അതിൽ നിന്ന് ലഭിക്കാവുന്ന ലാഭവും മനസ്സിലാക്കാൻ ലോട്ടസ്ഡ്യൂ നിക്ഷേപകരെ സഹായിക്കും. വിവിധ ഓഹരികളിൽ  മുൻവിധികളില്ലാതെ സൂചികയിലെ വ്യതിയാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്. 
80 ശതമാനം ചെറുകിട ഓഹരികളും 20 ശതമാനം ഇടത്തരം ഓഹരികളും ഉൾക്കൊള്ളുന്നതാണ്  ബാസ്‌ക്കറ്റ്. ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്‌വെയർ, ഉപഭോക്തൃ വായ്പകൾ തുടങ്ങി കൂടിയ വളർച്ചയുള്ള അനേകം നിക്ഷേപ മേഖലകൾ ഇതിൽ ഉൾക്കൊള്ളുന്നു. ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് നിക്ഷേപകരുടെ പെട്ടെന്നുള്ളതും ദീർഘകാലത്തേക്കുള്ളതുമായ നിക്ഷേപങ്ങൾ തമ്മിലുള്ള വിടവ് നികത്തുകയും ഓഹരികളിലുണ്ടാകുന്ന ഓരോ മാറ്റവും നിക്ഷേപകർക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓഹരി വിപണിയിലെ വിദഗ്ധരാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നത് നിക്ഷേപകർക്ക് ഉറപ്പിക്കാനാകുന്നു.
 

Latest News