Sorry, you need to enable JavaScript to visit this website.

നെഞ്ചില്‍ തുളച്ച 20 സെന്റി മീറ്ററുള്ള സ്‌ക്രൂഡ്രൈവര്‍ പുറത്തെടുത്തു

തൃശ്ശൂര്‍-അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയ 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍  ഗവ. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോണത്തുകുന്ന് പാലപ്രക്കുന്ന് പുതിയകാവില്‍ ഓട്ടോ െ്രെഡവറായ രഘു വെളുത്തേടത്തിന്റെ നെഞ്ചില്‍നിന്നാണ് പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയില്‍നിന്നാണ് രഘുവിനെ  മെഡിക്കല്‍ കോളേജിലെത്തിച്ചത്.
പരിശോധനയില്‍ സുഷുമ്‌ന നാഡിയും തുളച്ച് ഹൃദയധമനികള്‍ക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച് കമ്പി ഹൃദയത്തിനടുത്തെത്തിയതായി കണ്ടു. ന്യൂറോ സര്‍ജറി വിഭാഗവും കാര്‍ഡിയോ തൊറാസിക് വിഭാഗവും ചേര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ ആറ് മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കിയത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
ഇത്രയും നീളമുള്ള കമ്പി ശരീരത്തിന്റെ ഈ ഭാഗത്തുനിന്ന് പുറത്തെടുത്തത് ആദ്യമായാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. ബിജു കൃഷ്ണന്‍, കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. കൊച്ചു കൃഷ്ണന്‍, ഡോക്ടര്‍മാരായ ജിയോ സെനില്‍ കിടങ്ങന്‍, രഞ്ജിത്ത്, തോമസ്, ആശിഷ്, റിനി, വിജയ്, ഐശ്വര്യ, ഷിജിന്‍, നഴ്‌സുമാരായ ദിവ്യ, സുമി എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.പേരക്കുട്ടികളുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്‌ക്രൂെ്രെഡവര്‍ തറച്ചു കയറിയതാണെന്നാണ് രഘു പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.
 

Latest News