തിരുവനന്തപുരം- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളാ യാത്ര പതിനാല് ജില്ലകളിലെയും പര്യടനം പൂര്‍ത്തിയാക്കി.
തിരുവനന്തപുരം ജില്ലയിലെ പാറശാല നിയോജക മണ്ഡലത്തിലെ സ്വീകരണത്തോടെയാണ് യാത്രയുടെ പര്യടനത്തിന് പരിസമാപ്തിയായത്്. തിങ്കളാഴ്ച ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന വന്‍ സമാപന റാലി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം 31 ന് കാസര്‍കോട്ടെ മഞ്ചേശ്വരത്ത് നിന്നാരംഭിച്ച ഐശ്വര്യ കേരളായാത്രക്ക് പതിനാല് ജില്ലകളിലും വന്‍ സ്വീകരണമാണ് ലഭിച്ചത്. ജാഥയുടെ തിരുവനന്തപുരത്തെ പര്യടനം കാട്ടക്കടയില്‍നിന്നാണ് ആരംഭിച്ചത്. അതിന് ശേഷം കോവളം നിയോജക മണ്ഡലത്തിന്റെ സ്വീകരണം ബാലരാമപുരത്തെ ഉച്ചക്കടയിലായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി വൈകി പാറശാലയില്‍ എത്തി. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണം അവസാനിപ്പിച്ച്് യു.ഡി.എഫ് നേ തൃത്വം നല്‍കുന്ന സദ്ഭരണം സ്ഥാപിക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് യാത്ര.