കോട്ടയം- അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോര്‍ജ് എം.എല്‍.എ. ആര്‍.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആര്‍. രാജേഷിന് സംഭാവനയായ 1000 രൂപ അദ്ദേഹം കൈമാറി. ഞായറാഴ്ച കോട്ടയം പള്ളിക്കത്തോട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പി.സി. ജോര്‍ജിനെ സന്ദര്‍ശിച്ച്, ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ സംഭാവന തേടുകയായിരുന്നു.
ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്‍റെ നിലപാടെന്ന് സംഭാവന നല്‍കിയശേഷം ജോര്‍ജ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.






