Sorry, you need to enable JavaScript to visit this website.

പിണറായി അന്ന് ഞങ്ങളെ നോക്കി ചിരിച്ചു; ഇപ്പോള്‍ ലോകം കേരളത്തെ നോക്കി ചിരിക്കുന്നു- യോഗി ആദിത്യനാഥ്

കാസര്‍കോട്- കോവിഡ്  നിയന്ത്രണം ഉള്‍പ്പെടെ യു.പിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍  കേരള മുഖ്യമന്ത്രി കണ്ടുപഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
നേരത്തെ ഞങ്ങളെ നോക്കി ചിരിച്ചിരുന്നു ഈ മുഖ്യമന്ത്രി. ഇന്ന് കേരളത്തെ നോക്കി ലോകം ചിരിക്കുകയാണ് എന്ന് പരിഹസിച്ച യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നും യുപിയെ  പോലെ കേരളത്തിലും അധികാരത്തില്‍ വരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സര്‍ക്കാര്‍ ലൗ ജിഹാദുകാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആദിത്യനാഥ് കുറ്റപ്പെടുത്തി. 2009 ല്‍ കേരളത്തില്‍ ഞാന്‍ വന്നപ്പോള്‍ ലൗ ജിഹാദ് പ്രശ്‌നം വ്യാപകമായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലൗ ജിഹാദിന് നിയന്ത്രിക്കാന്‍ ശക്തമായ നിയമം കൊണ്ടുവന്നു. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ അവരെ സഹായിക്കുകയായമ്. കേരളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നീതിപീഠം പോലും പറഞ്ഞു. കേരളത്തിന്റെ സുരക്ഷയല്ല സ്വാര്‍ത്ഥ താല്‍പര്യമാണ് ഇവിടെ ഭരിക്കുന്നവര്‍ക്കുള്ളത്. ജനഹിതം അട്ടിമറിക്കുന്ന സര്‍ക്കാരാണ്  കേരളം ഭരിക്കുന്നത്. ശബരിമലയില്‍ ജനഹിതം അട്ടിമറിച്ചവര്‍ തീവ്രവാദ ശക്തികളെ സഹായിക്കുന്നു. രാജ്യസ്‌നേഹികളുടെ ആക്ഷേപിക്കുന്നു. രാജ്യത്തെ തകര്‍ക്കുന്ന സംഘടനകളുടെ ഗൂഢാലോചന ക്കെതിരെ നാം ജാഗ്രത പുലര്‍ത്തണം. യു.പിയില്‍ രാമ മന്ദിരം പണിയുകയാണ്. രാമ മന്ദിരം രാഷ്ട്ര മന്ദിരമാണ്. രാമ മന്ദിരം നിര്‍മാണത്തെ സഹായിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് യോഗി ആദിത്യനാഥ് നന്ദിപറഞ്ഞു.

 

Latest News