ബിജെപി നേതാവ് അനധികൃത കുടിയേറ്റത്തിന് പിടിയില്‍;  സംഘ് ജിഹാദാണോ-  കോൺഗ്രസ്

മുംബൈ- ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയതിന് കഴിഞ്ഞദിവസം മുംബൈയിൽ നിന്നും പിടിക്കപ്പെട്ട ബിജെപി നേതാവെന്ന് റിപ്പോർട്ടുകൾ. റുബെൽ ഷെയ്ഖ് എന്നയാളാണ് അനധികൃത കുടിയേറ്റത്തിന് പോലീസിന്റെ പിടിയിലായത്. ഇയാൾ സ്ഥലത്തെ പ്രമുഖ ബിജെപി നേതാവാണ്. ബിജെപിയുടെ നോർത്ത് മുംബൈ മൈനോരിറ്റി സെല്ലിന്റെ പ്രസിഡണ്ടാണ് ഇദ്ദേഹം. വ്യാജരേഖകളുമായാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞുവന്നിരുന്നതെന്ന് പോലീസ് പറയുന്നു.

ബിജെപി എംപി ഗോപാൽ ഷെട്ടിക്കൊപ്പം റൂബെൽ ഷെയ്ഖ് നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് ഒരു നിയമവും ബിജെപിക്കാർക്ക് വേറൊരു നിയമവുമാണ് നിലവിലുള്ളതെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ട്വീറ്റ് ചെയ്തു. ബിജെപി മെമ്പർമാർക്ക് സിഎഎ നിയമം പ്രത്യേകമായി വേറെയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

"നോർത്ത് മുംബൈ ബിജെപി മൈനോരിറ്റി സെല്ലിന്റെ തലവൻ ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് ബിജെപിയോട് ചോദിക്കാനുള്ളത് ഇത് സംഘ് ജിഹാദ് ആണോയെന്നാണ്. സിഎഎയിൽ ബിജെപിക്കാർക്ക് വേറെ നിയമമുണ്ടോ? രാജ്യത്തിന് ഒരു നിയമവും ബിജെപിക്ക് വേറൊരു നിയമവുമാണോ?" സാവന്ത് തന്റെ ട്വീറ്റിൽ ചോദിച്ചു.

Latest News