Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രമേശ് ചെന്നിത്തലയുടെ രേഖകൾക്ക് വിശ്വാസ്യതയില്ല-വിജയരാഘവൻ

മലപ്പുറം- വിശ്വാസ്യതയില്ലാത്ത രേഖകൾ ഹാജരാക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈത്തൊഴിലാണെന്ന് സി.പി.എം ആക്ടിംട് സെക്രട്ടറി എ.വിജയരാഘവൻ. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ട് എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് വിജയരാഘവൻ ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ സർക്കാർ ഭൂമി കച്ചവടം നടത്തില്ല. കച്ചവടക്കാരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി മികച്ച രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും വിജയരാഘവന്‍ വ്യക്തമാക്കി. 
 

Latest News