Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി; ഒരാഴ്ചക്കിടെ 5.8 ശതമാനം കുറവ്

തി​രു​വ​ന​ന്ത​പു​രം- സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെന്നും രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ൾ കേ​ര​ള​ത്തി​ലാണെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.

ഐ​സി​എം​ആ​ർ പ​ഠ​നം ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു​ണ്ട്. ഏ​ക​ദേ​ശം 5.8 ശ​ത​മാ​നം കു​റ​വ് ഒ​രാ​ഴ്ച​ക്കി​ടെ ഉ​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ ചി​ത്രം ല​ഭി​ക്കാ​ൻ ഐ​സി​എം​ആ​ർ പ​ഠ​നം സ​ഹാ​യി​ക്കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ തോ​തി​ലാണ് കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളി​ൽ മു​ൻ​പ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടി. നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യ ഇ​ള​വു​ക​ൾ അ​തി​ന് കാ​ര​ണ​മാ​യി കാ​ണും. വ്യ​ക്തി​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം എ​ല്ലാ​വ​രും ഏ​റ്റെ​ടു​ക്ക​ണം.

രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ പ്ര​ധാ​ന മാ​ർ​ഗം വാ​ക്സീ​നേ​ഷ​നാ​ണ്. വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് എ​ല്ലാ​വ​രും അ​ത് സ്വീ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​ക​ണം. അ​നാ​വ​ശ്യ ആ​ശ​ങ്ക ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട. വാ​ക്സിനേ​ഷ​ൻ എ​ല്ലാ​വ​ർ​ക്കും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

Latest News