രാമക്ഷേത്ര നിർമ്മാണത്തിന് എൻ.എസ്.എസ് ഏഴ് ലക്ഷം രൂപ സംഭാവന നൽകി

തിരുവനന്തപുരം-രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി നായർ സർവീസ് സൊസൈറ്റി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നൽകിയതെന്നും സ്വന്തം നിലയ്‌ക്കാണ് നൽകിയതെന്നും എന്‍.എസ്.എസ് വിശദീകരിക്കുന്നു. ഇതിൽ രാഷ്ട്രീയം കാണേണ്ടയെന്നും എന്‍.എസ്.എസ് നേതാക്കൾ അറിയിച്ചു.

എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എന്‍.എസ്.എസിന്റെ വിശദീകരണം.

ബി ജെ പിയുമായി എൻ എസ് എസ് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മന്നം സമാധിയിലെത്തിച്ച് പുഷ്‌പാർച്ചന നടത്താനുളള നീക്കം സംസ്ഥാന ബി ജെ പി നേതൃത്വം നടത്തുകയും ചെയ്‌തിരുന്നു.

Latest News