Sorry, you need to enable JavaScript to visit this website.
Tuesday , January   18, 2022
Tuesday , January   18, 2022

ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍  കേന്ദ്രം തയാര്‍- ധനമന്ത്രി  നിര്‍മ്മല സീതാരാമന്‍

ന്യൂദല്‍ഹി- വര്‍ധിച്ച് വരുന്ന ഇന്ധന വിലയില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്നും ഈ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഇന്ധന വിലയില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം- ധനമന്ത്രി പറഞ്ഞു.
 

Latest News