കര്‍ഷക സമരം: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ട്രാക്ടര്‍ റാലി നടത്തും

കല്‍പറ്റ-കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരങ്ങള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തിങ്കളാഴ്ച രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തുന്നു.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ മുക്കംകുന്നില്‍നിന്നു മുട്ടില്‍ ടൗണ്‍ വരെയാണ് റാലി. രാവിലെ 10.30നു ആരംഭിക്കുന്ന റാലിയില്‍ 150 ഓളം ട്രാക്ടറുകള്‍ ഉണ്ടാകുമെന്നു യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം, കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. മുക്കംകുന്നില്‍നിന്നു മുട്ടില്‍ വരെ ആറു കിലോമീറ്റര്‍ രാഹുല്‍ഗാന്ധി ട്രാക്ടര്‍ ഓടിക്കും. മുട്ടില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തു പൊതുസമ്മേളനവും ഉണ്ടാകും.


വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റും ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി  പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ച് കര്‍ഷക ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതിലും ഇന്ധന വിലക്കയറ്റത്തിലും പ്രതിഷേധിച്ചുമാണ് റാലിയെന്നു യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

Latest News