Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിയമന സമരം; ഉദ്യോഗസ്ഥരുമായി ചർച്ച വൈകിട്ട്, ഉദ്യോഗസ്ഥ ഭരണമാണോയെന്ന് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം- പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി ഉദ്യോഗസ്ഥർ ഇന്ന് വൈകിട്ട് ചർച്ച നടത്തും. ആഭ്യന്തര സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തുക. വൈകിട്ട് നാലരക്ക് സെക്രട്ടേറിയറ്റിലാണ് ചർച്ച. ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികളും സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രതിനിധികളുമായുമായാണ് ചർച്ച. 
അതേസമയം, കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥരാണോ എന്ന് യൂത്ത് കോൺഗ്രസ് ചോദിച്ചു. ജനപ്രതിനിധികളും മന്ത്രിമാരുമായാണ് ചർച്ച നടത്തേണ്ടതെന്നും ഉദ്യോഗസ്ഥരാണ് കേരളം ഭരിക്കുന്നതെന്നാണ് സർക്കാർ പറയുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
 

Latest News