തിരുവനന്തപുരം- പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് സർക്കാരിന്റെ കത്ത്. ചർച്ചക്ക് തയ്യാറാകാൻ നിർദ്ദേശിച്ചുള്ള സർക്കാറിന്റെ കത്ത് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് സി.പി.ഒ ഉദ്യോഗാർഥികൾക്ക് കൈമാറിയത്. ഇന്ന് തന്നെ സർക്കാരും സമരക്കാരുമായി ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നലെ സി.പി.എം സെക്രട്ടേറിയേറ്റാണ് സമരക്കാരോട് ചർച്ച നടത്താൻ സർക്കാറിനോട് നിർദ്ദേശിച്ചത്.