കൊൽക്കത്ത- നൂറു ഗ്രാം വരുന്ന കൊക്കൈയ്ൻ കൈവശം വെച്ചതിന് ബംഗാളിലെ യുവമോർച്ച നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ യുവമോർച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമിയെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽനിന്ന് ഏതാനും ലക്ഷം രൂപയും പിടിച്ചെടുത്തു. സഞ്ചരിച്ച കാറിന്റെ സീറ്റിനടിയിൽനിന്നാണ് പണം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന സുഹൃത്തും സഹപ്രവർത്തകനുമായ പ്രബിർ കുമാർ ദേയെയും അറസ്റ്റ് ചെയ്തു.
ന്യൂ ആലിപ്പോർ മേഖലയിൽ വെള്ളയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എൻ.ആർ അവന്യുവിലെ കഫെയിലേക്കു കാറിൽ പോകുകയായിരുന്നു ഇരുവരും. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും എന്നാൽ കൊക്കെയ്ൻ ആരെങ്കിലും കാറിലിട്ടതാണോ എന്ന് സംശയമുണ്ടെന്നും ബി.ജെ.പി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
ഗോസ്വാമിയും പ്രബിറും സ്ഥിരമായി ഒരു കഫെയിൽ സന്ദർശനം നടത്താറുണ്ടെന്നും പാർക്ക് ചെയ്ത കാറിലിരുന്ന് ബൈക്കിൽ വരുന്ന യുവാവുമായി സ്ഥിരം ഇടപാടുകൾ നടത്താറുണ്ടെന്നും നിരീക്ഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. എയർ ഹോസ്റ്റസ് ആയും മോഡലായും ടി.വി സീരിയൻ നടിയായും പ്രവർത്തിച്ചശേഷമാണ് പമേല ഗോസ്വാമി ബി.ജെ.പിയിൽ ചേർന്നത്.Shame on you #pamelagoswami, the BJP Yuva Morcha leaders Pamela Goswami and Prabir De have been arrested with 100 grams of cocaine from New Alipore in Kolkata pic.twitter.com/m7M1J5tZjx
— ANISHA KHANAUM (@AnishaKhanaum) February 19, 2021






