ദിശക്കൊപ്പം, അഭിപ്രായസ്വാതന്ത്ര്യം വിട്ടുവീഴ്ചയില്ലാത്ത അവകാശം -ഗ്രെറ്റ തുന്‍ബർഗ്

ലണ്ടന്‍ - കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് പ്രചരിപ്പിച്ചുവെന്ന പേരില്‍ അറസ്റ്റിലായ യുവ പരിസ്ഥിതിപ്രവര്‍ത്തക ദിശ രവിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ആഗോളപ്രശസ്തയായ ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ്. ദിശ രവിക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് ഗ്രെറ്റ ഐക്യദാര്‍ഢ്യം ട്വീറ്റ് ചെയ്തത്.
സമാധാനപരമായി പ്രതിഷേധിക്കാനും സംഘം ചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്നും ജനാധിപത്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ഘടകങ്ങളാണെന്നും ഗ്രേത ഓര്‍മിപ്പിച്ചു.
ഫ്രൈഡേസ് ഫോര്‍ ഫ്യൂചര്‍ ഇന്ത്യയും ദിശക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദിശയുടെ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നത് തുല്യനീതിക്കായുള്ള പോരാട്ടത്തിനായി ഇനിയും സമാധാനപരമായി ശബ്ദമുയര്‍ത്തേണ്ടതുണ്ട് എന്നു തന്നെയാണെന്ന് എഫ്.എഫ്.എഫ് ഇന്ത്യ പ്രസ്താവിച്ചു.

Latest News