കോഴിക്കോട്- വാഹനാപകടത്തില്‍ പത്തൊമ്പതുകാരി മരിച്ചു. കോഴിക്കോട് അരക്കിണര്‍ തസ്‌ലീനാ മന്‍സിലില്‍ കെ.പി ഫൈസലിന്റെ മകള്‍ ഫാത്തിമ ഹില്‍മ (19) യാണ് കോഴിക്കോട് ബീച്ച് റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഫാത്തിമ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ജീപ്പിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അസ്മയാണ് മാതാവ്, സഹോദരങ്ങള്‍: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്, മയ്യിത്ത് നമസ്‌കാരം ശനി രാവിലൈ 12 മണിക്ക് അരക്കിണര്‍ ജുമുഅത്ത് പള്ളിയില്‍.






