മലപ്പുറം-നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ എസ്.ഡി.പി.ഐ ഒറ്റക്കു മത്സരിക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന മുദ്രാവാക്യവുമായാണ് മത്സര രംഗത്തിറങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സംസ്ഥാന തല പ്രചാരണ ഉദ്ഘാടനം ഇന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഡോ. തസ്്ലീം അഹമ്മദ് റഹ്മാനി മലപ്പുറത്ത് നടത്തും.സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍,പി.അബ്ദുല്‍ ഹമീദ്,ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, ജില്ലാ പ്രസിഡണ്ട് സി.പി,എ ലത്തീഫ് എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ച് അഞ്ചു വരെ പഞ്ചായത്ത് തല കാല്‍നടയാത്രകള്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വേദിയായിരുന്ന കേരളത്തില്‍ ഇപ്പോള്‍ വ്യത്യസ്ഥമായൊരു അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയനിലപാടുകളും വികസന കാഴ്ചപാടുകളും ചര്‍ച്ച ചെയ്യപ്പെടേണ്ട സ്ഥാനത്ത് ഹിന്ദുത്വ പ്രീണത്തിന്റെയും ന്യൂനപക്ഷ അപരവല്‍ക്കരണത്തിന്റെയും ധ്രുവീകരണ അജണ്ടയിലേക്ക് പ്രചാരണങ്ങള്‍ മാറിയിരിക്കുന്നു. ഇരുമുന്നണികളും ബി.ജെ.പിയെ വളര്‍ത്തികൊണ്ടിരിക്കുകയാണ്- അവര്‍ പറഞ്ഞു.
തമിഴ്നാട് മാതൃകയില്‍, പൗരത്വ സമരത്തിനിടെ എടുത്ത കേസുകള്‍ കേരളവും പിന്‍വലിക്കണമെന്ന് അവര്‍ പറഞ്ഞു.