Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോഡിൽ വീണ്ടും മരണപ്പാച്ചിൽ; ബസ് നാട്ടുകാർ പിടിച്ചിട്ടു

കോഴിക്കോട്- തിരക്കേറിയ റോഡിൽ ഗതാഗത തടസ്സം  സൃഷ്ടിച്ച കോഴിക്കോട് - തൃശൂർ റൂട്ടിൽ ഓടുന്ന ബസ് നാട്ടുകാർ തടഞ്ഞിട്ടു.
 ഏറെ തിരക്കേറിയ അരീക്കാട് -നല്ലളം ജംഗ്ഷനിൽ  പോലീസുകാരനും ഗാർഡും ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ബ്ലോക്ക് വകവെക്കാതെ വലതു ഭാഗത്തു കൂടി ഓവർ ടേക് ചെയ്തു  എതിർ ദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത വിധം കയറി വന്ന വാഹനമാണ് നാട്ടുകാർ തടഞ്ഞ ശേഷം പിറകോട്ട് എടുപ്പിക്കയും പത്ത് മിനിറ്റ് തടഞ്ഞിടുകയും ചെയ്തത്.
 റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ഥലത്തെ പാലിയേറ്റീവ്  ആംബുലൻസ് ഡ്രൈവർ തലനാരിഴയ്ക്കാണ് പിറകിൽ നിന്നും അമിത വേഗതയിൽ വന്ന അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ദൃക്ഷാക്ഷികൾ പറയുന്നു.


ചോദ്യം ചെയ്ത അദ്ദേഹത്തെ കണ്ടക്ടർ കൈകാര്യം ചെയ്യാൻ ശ്രമിച്ചതും നാട്ടുകാരെ പ്രകോപിപ്പിച്ചു.
പത്ത് മിനിറ്റ് തടഞ്ഞിട്ട ശേഷം ആവർത്തിക്കില്ലെന്ന ക്ഷമാപണത്തിൽ വിട്ടയക്കുകയായിരുന്നു.

Latest News