ദുബായിലേക്ക് പോകുന്നവരും ഇന്ത്യയിലേക്ക് വരുന്നവരും പ്രത്യേകം ശ്രദ്ധിക്കണം

ന്യൂദല്‍ഹി- ദുബായിലേക്ക് പോകുന്നവരും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കം ഇന്ത്യയിലേക്ക് വരുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദുബായിലേക്ക് പോകുന്ന യാത്രക്കാര്‍ സമര്‍പ്പിക്കുന്ന കോവിഡ് 19 പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടില്‍ യഥാര്‍ഥ റിപ്പോര്‍ട്ട് ലഭ്യമാകുന്ന ലിങ്കിന്റെ ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം.

https://www.malayalamnewsdaily.com/sites/default/files/2021/02/19/airindiaexpress.jpg
സാമ്പിള്‍ കലക്ട് ചെയ്ത തീയതിയും സമയവും റിപ്പോര്‍ട്ട് തയാറാക്കിയ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡി.എച്ച്.എ) പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്നവര്‍ എയര്‍ സുവിധാ പോര്‍ട്ടലില്‍ ഡിക്ലേറേഷന്‍ ഫോറം പൂരിപ്പിക്കണം.
72 മണിക്കൂറിനിടെ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതുകയും പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയും വേണം.
ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ സ്വന്തം ചെലവില്‍ കണ്‍ഫര്‍മേറ്ററി മോളിക്യൂലര്‍ ടെസ്റ്റിന് വിധേയരാകണം. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് യാത്ര പുറപ്പെടുകയോ ഗള്‍ഫ് രാജ്യങ്ങള്‍ വരികയോ ചെയ്തവര്‍ക്ക് ഇത് ബാധകമാണ്.

https://www.malayalamnewsdaily.com/sites/default/files/2021/02/19/express22.jpeg

 

Latest News