തിരുവനന്തപുരം- പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മന്ത്രിതല ചർച്ച നടത്തണമെന്നാണ് സി.പി.എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്. ചർച്ചയിൽ പങ്കെടുക്കേണ്ട മന്ത്രിമാരെയും ഉടൻ തീരുമാനിക്കും. നേരത്തെ ഉദ്യോഗാർഥികളുമായി ചർച്ച നടത്തേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.