Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകൾ

ന്യൂദൽഹി- കോവിഡിനെതിരായ മാനദണ്ഡങ്ങളിൽ സംസ്ഥാനങ്ങൾ അയവ് വരുത്തിയതോടെ പലയിടങ്ങളിലും രോഗത്തിന്റെ രണ്ടാം തരംഗത്തിന് തുടക്കമിടുന്നതായി നീരീക്ഷണം. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ജമമു കാശ്മീർ എന്നിവിടങ്ങളിലാണ് കോവിഡിന്റെ രണ്ടാംതരംഗ സാധ്യത കാണുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതെസമയം ഈ നിഗമനം ഏതെങ്കിലും ഔദ്യോഗിക സ്ഥാപനങ്ങളുടേതല്ല, ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ സർവെയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശവും കൂടാതെ കേരളത്തിലും സ്ഥിതിഗതികൾ മോശമാണെന്ന് റിപ്പോർട്ട് പറയുന്നു.

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നത് സംബന്ധിച്ച് ഉന്നതതല ചർച്ചകൾ നടന്നുവരികയാണ്. ഇത്തരമൊരു ചർച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടുതൽ കർശനമായ മാനദണ്ഡങ്ങളിലേക്ക് നീങ്ങേണ്ട സ്ഥിതി വരുമെന്നും ആവശ്യമാണെങ്കിൽ വീണ്ടും ലോക്ക്ഡൌൺ കൊണ്ടുവരുമെന്നും പറഞ്ഞിരുന്നു.

മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ 20 മുതൽ 69 ശതമാനം വരെ വർധന കേസുകളുടെ എണ്ണത്തിലുണ്ടാകുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഇവ രാജ്യത്തെമ്പാടും പടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു. യാത്രാനിരോധനങ്ങളെല്ലാം നീക്കിയതു കൊണ്ട് ഈ പ്രദേശങ്ങളിലെ പ്രവണത മറ്റിടങ്ങളിലേക്ക് അതിവേഗം പടർന്നേക്കാം.

Latest News