കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ- കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കശ്മീർ സോൺ ഐ.ജി പി വിജയ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ആയുധങ്ങളും വെടിമരുന്നും ഇവരിൽനിന്ന് കണ്ടെത്തി. ബദിഗാം മേഖലയിലാണ് വെടിവെപ്പുണ്ടായത്.
 

Latest News