ശീത കൊടുങ്കാറ്റും വരുന്നു, ടെക്‌സസില്‍ മരണം 38 

ഹൂസ്റ്റണ്‍- ടെക്‌സസ് സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരത്ത് ഒരു പുതിയ കൊടുങ്കാറ്റ് കൂടി ഉടലെടുക്കുന്നതായി കാലാവസ്ഥ പ്രവചനം. ഇതോടെ, ടെക്‌സസ് കൂടുതല്‍ ഭീഷണിയിലായി. ഗ്ലേഷ്യല്‍ കാലാവസ്ഥയുടെ ദിവസങ്ങള്‍ കൂടുതല്‍ നീണ്ടതോടെ ഇതുവരെ രാജ്യവ്യാപകമായി 38 പേര്‍ മരിച്ചു. നിരവധി റോഡുകളില്‍ യാത്ര അസാധ്യമാക്കി. കോവിഡ് വാക്‌സിന്‍ വിതരണം തടസ്സപ്പെടുത്തി.
ടെക്‌സസിലെ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് തുടര്‍ച്ചയായ ദുരിതങ്ങള്‍ നേരിടാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'ഇപ്പോഴത്തെ കാലാവസ്ഥ വലിയൊരു കുഴപ്പമാണ്, കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു,' നാഷനല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകന്‍ ലോറ പഗാനോ പറഞ്ഞു.ഇപ്പോള്‍, അമേരിക്കയുടെ മധ്യതെക്കന്‍ ഭാഗങ്ങളില്‍ കുടിവെള്ളമാണ് വലിയ പ്രശ്‌നം. ഐസ് ചൂടാക്കിയാണ് പലരും വെള്ളം കണ്ടെത്തുന്നത്.സംസ്ഥാനത്തെ 12.5 ദശലക്ഷം യൂട്ടിലിറ്റി ഉപഭോക്താക്കളില്‍ 490,456 പേര്‍ വ്യാഴാഴ്ച രാവിലെ വൈദ്യുതിയില്ലാതെ തുടര്‍ന്നുവെന്ന് പവര്‍ ഔട്ടേജ്  യുഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 

Latest News