ഇ. ശ്രീധരന് ഇഷ്ടം പൊന്നാനിയില്‍ മത്സരിക്കാന്‍ 

എടപ്പാള്‍- മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്കു മത്സരിക്കുമോ, മണ്ഡലം ഏത് എന്നീ കാര്യങ്ങള്‍ ദേശീയ നേതൃത്വം തീരുമാനിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണു വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കൊച്ചി, തൃശൂര്‍ നഗരങ്ങളിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണു സാധ്യത. മെട്രോ മാന്‍ മെട്രോ സിറ്റിയില്‍ എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. അതനുസരിച്ചു തൃപ്പൂണിത്തുറ പരിഗണിച്ചേക്കാം.തൃശൂര്‍ മണ്ഡലവും ചര്‍ച്ചയിലുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടം സ്വന്തം നാടായ പൊന്നാനിയാണ്. 'തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ചുമതല നല്‍കിയാല്‍ നിര്‍വഹിക്കും.ഗവര്‍ണറാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.'കേരളത്തില്‍ തനിക്കു സല്‍പേരുണ്ട്. അങ്ങനെയൊരാള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെത്തുമെന്നും ശ്രീധരന്‍ പറഞ്ഞു.
 

Latest News