കോഴിക്കോട് - രണ്ടാനച്ഛന്‍ മാതാവിന്റെ സഹായത്തോടെ 13 വയസുകാരിയെ പലര്‍ക്കും കാഴ്ചവെച്ചുവെന്ന കേസില്‍ കോഴിക്കോട് ഫാസ്റ്റ് ട്രാക് സെഷന്‍സ് ജഡ്ജി ശ്യാം ലാല്‍ വിധി പറയുന്നത് ഈമാസം 23 ലേക്ക് മാറ്റി. മുഴുവന്‍ പ്രതികളും ജാമ്യക്കാരുമടക്കം എത്തിയിരുന്നുവെങ്കിലും 10 പ്രതികളുള്ള കേസില്‍ വിധിപറയാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റുകയായിരുന്നു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.രാജീവ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
14 കൊല്ലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കേസില്‍ ആറ് മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പാശ്ചാത്തലത്തിലാണ് കേസ് വിധി പറയുന്ന ഘട്ടത്തിലെത്തിയത്. മാതാപിതാക്കള്‍ വിവാഹമോചനം നടത്തിയതിനാല്‍ മാതാവിനും രണ്ടാനഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് 2007-2008 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടല്‍പേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളില്‍ വീട്ടിലും ഹോട്ടലുകളിലും പലര്‍ക്കായി പണത്തിനു വേണ്ടി കാഴ്ചവച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
മാതാവ് ഒന്നും രണ്ടാനച്ഛന്‍ രണ്ടും പ്രതിയായ കേസില്‍ താഴെക്കോട് അമ്പലത്തിങ്ങല്‍ മുഹമ്മദ് എന്ന ബാവ (44),കൊടിയത്തൂര്‍ കോട്ടുപുറത്ത് കൊളക്കാടന്‍ ജമാല്‍ എന്ന ജമാലുദ്ദീന്‍ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലില്‍ മുഹമ്മദ് മുസ്തഫ എന്ന വിക്കി എന്ന മാനു (54), കൊടിയത്തൂര്‍ കോശാലപ്പറമ്പ്, കൊളക്കാടന്‍ നൗഷാദ് എന്ന മോന്‍ (48), കാവന്നൂര്‍ വാക്കല്ലൂര്‍ കളത്തിങ്ങല്‍ ഇരുമ്പിശേരി അഷ്‌റഫ് (53), കാവന്നൂര്‍ കളത്തിങ്ങല്‍ പുതുക്കല്‍ ജാഫര്‍ എന്ന കുഞ്ഞിപ്പ (38), കാവന്നൂര്‍ കുയില്‍തൊടി നൗഷാദ് (41) ,കൊടിയത്തൂര്‍ വാലുമ്മല്‍പഴം പറമ്പില്‍ അബ്ദുല്‍ ജലീല്‍ (49) എന്നിവരാണ് മറ്റ് പ്രതികള്‍.