കോഴിക്കോട്- വിജയരാഘവന്റെ ഹിന്ദു സ്‌നേഹം കാപട്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത എന്ന വിജയരാഘവന്റെ പ്രസ്താവന പാവപ്പെട്ട ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ളതാണ്. നിരവധി സ്ഥലങ്ങളിൽ എസ്.ഡി.പി.ഐയുമായി സഖ്യത്തിൽ ഭരിക്കുന്ന സി.പി.എമ്മിന് എങ്ങിനെയാണ് ന്യൂനപക്ഷ വർഗീയതയെ കുറ്റം പറയാനാകുക. ശബരിമലയിൽ കേരള പോലീസ് എടുത്ത കേസുകൾ പിൻവലിക്കാൻ വിജയരാഘവന്റെ പാർട്ടി തയ്യാറാകുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.






