Sorry, you need to enable JavaScript to visit this website.
Sunday , March   07, 2021
Sunday , March   07, 2021

ആമസോൺ ഇന്ത്യയിൽ ടി.വി സ്ട്രീമിങ് ഡിവൈസ് നിർമിക്കും

രാജ്യത്ത് ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആമസോൺ ഫയർ ടി.വി സ്റ്റിക്ക് നിർമിക്കും. കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. 
ആമസോൺ ഫോക്‌സ്‌കോണിന്റെ നിർമാണ പ്ലാന്റിലാകും ടി.വി സ്ട്രീമിങ് ഡിവൈസ് നിർമിക്കുക. ഈ വർഷം അവസാനത്തോടെ ചെന്നൈക്കു പുറത്തുള്ള പ്ലാന്റിലാകും നിർമാണം തുടങ്ങുക.
രാജ്യത്തെ ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയിൽ തന്നെ ഡിവൈസ് നിർമിക്കാൻ തീരുമാനിച്ചതെന്ന് ആമസോൺ വക്താവ് പറഞ്ഞു. ഐഫോൺ നിർമിക്കുന്ന വിദേശ കമ്പനിയാണ് ഫോക്‌സ്‌കോൺ. ഈയിടെയായിരുന്നു കമ്പനി രാജ്യത്ത് പ്ലാന്റ് തുറന്നത്.

Latest News