Sorry, you need to enable JavaScript to visit this website.

സ്ത്രീയുടെ പരാതി തെറ്റായി  പരിഭാഷപ്പെടുത്തി  രാഹുലിനെ പറ്റിച്ച് കോൺഗ്രസ് മുഖ്യമന്ത്രി 

പുതുച്ചേരി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത ചടങ്ങിൽ മത്സ്യത്തൊഴിലായി സ്ത്രീയുടെ പരാതി തെറ്റായി പരിഭാഷപ്പെടുത്തി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി വിവാദത്തിൽ. ബിജെപി നേതാക്കളാണ് നാരായണസ്വാമിയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദർശനത്തിലാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
പുതുച്ചേരിയിലെ സോളൈ നഗറിൽ മത്സ്യത്തൊഴിലാളികളുമായി തുറന്ന ചർച്ചകൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ നടപടിയുണ്ടായത്. നിവാർ ചുഴലി കൊടുങ്കാറ്റിന് ശേഷം കോൺഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതിക്കാരി പറഞ്ഞത്.
എന്നാൽ, നിവാർ ചുഴലി കൊടുങ്കാറ്റ് സമയത്ത് ഞാൻ (മുഖ്യമന്ത്രി) വരികയും പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഞാൻ അവർക്ക് ആശ്വാസം നൽകിയെന്നുമാണ് സ്ത്രീ പറയുന്നത് എന്നാക്കി മുഖ്യമന്ത്രി നാരായണസ്വാമി മാറ്റി പറയുകയായിരുന്നു.
ഇതോടെ അതിരൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായിരിക്കുന്നത്. നുണകൾ പറയുന്നതിന് രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുകയാണെന്ന് തോന്നുന്നുവെന്നാണ് ബിജെപി നേതാവ് സിടി രവി ട്വിറ്ററിൽ കുറിച്ചത്.
അതിന് പിന്നാലെ, കർണാടക ബിജെപി രാജ്യസഭാ എംപി, രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച് രംഗത്തുവന്നു. പുതുച്ചേരിയിലെ രാഹുലിന്റെ നുണ യാത്രയിൽ നിന്ന് ഒരു നുണ കൂടി. ചുഴലിക്കാറ്റിനുശേഷം നിങ്ങൾ ഞങ്ങളെ സന്ദർശിച്ചിട്ടില്ലെന്ന് വൃദ്ധ പറയുന്നു. ചുഴലിക്കാറ്റിൽ ഞാൻ അവളെ സന്ദർശിച്ചുവെന്ന് അവർ പറയുന്നതായി രാഹുൽസ് മുഖ്യമന്ത്രി നാരായണസ്വാമി വിവർത്തനം ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി അദ്ദേഹം വന്നിട്ടുണ്ട്. അദ്ദേഹം തെറ്റായി വിവർത്തനം ചെയ്തിട്ടില്ലെന്നും കൊടുങ്കാറ്റിലും കൊറോണയിലും ജനങ്ങളുടെ അടുത്ത് ചെന്ന് അവരുടെ ആവലാതികൾ ശ്രദ്ധിച്ച ഒരു മികച്ച മുഖ്യമന്ത്രിയായിരുന്നു ശ്രീ നാരായണസാമി എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണെന്നും സ്വന്തം ട്വിറ്ററിൽ കുറിച്ചു. വൃദ്ധയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഗാന്ധിയോട് ഇംഗ്ലീഷിൽ പറഞ്ഞതെന്നുമാണ് വിശദീകരണം ഉണ്ടായിരിക്കുന്നത്.
 

Latest News