Sorry, you need to enable JavaScript to visit this website.

കാമുകനും കൂട്ടുകാരനും പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു

അഹമ്മദാബാദ്- പത്തൊമ്പതു വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. മുംബൈയില്‍ നിന്നുള്ള പത്തൊമ്പതു വയസുകാരിയാണ് അഹമ്മദാബാദില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത്.അഹമ്മദാബാദിലെ ഒരു ഫ്‌ളാറ്റില്‍ വച്ചാണ് മുംബൈ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.പെണ്‍കുട്ടിയെ ഫ്‌ളാറ്റില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കുന്ന സമയത്ത് പ്രതികളില്‍ ഒരാളുടെ കാമുകിയും ഒപ്പം ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് ഈ ക്രൂരസംഭവം നടന്നത്. ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ ആ സമയത്ത് ഫ്‌ളാറ്റില്‍ ഒപ്പമുണ്ടായിരുന്ന ടാന്യ ധനവാല എന്ന യുവതിക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പ്രതികളില്‍ ഒരാളായ സാഹിലിന്റെ കാമുകിയാണ് ധനവാല. 
 

Latest News