ലഖ്‌നൗ/കോഴിക്കോട്- ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നല്‍കാന്‍ എത്തിയവരാണെന്ന് അവകാശപ്പെട്ട് പോലീസ്. ഉത്തര്‍പ്രദേശിലുടനീളം സ്‌ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നുവെന്നും 16 തരം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയെന്നും പോലീസ് പറയുന്നു. അന്‍ഷദ്, ഫിറോസ് എന്നിവരെയാണ് ഈ മാസം 11 -ന് അറസ്റ്റ് ചെയ്തത്.
അതേസമയം രണ്ട് മലയാളികളെ യു.പി. പോലീസ് അറസ്റ്റ് ചെയ്തത് ആര്‍.എസ്.എസ് തിരക്കഥയുടെ ഭാഗമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം പറഞ്ഞു.
ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണ്. ഫെബ്രുവരി 11ന് ശേഷം ഇവരെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച് വടകരയിലെയും പന്തളത്തേയും ലോക്കല്‍ സ്‌റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.