രാഹുല്‍ ഗാന്ധി ദലിത് യുവതിയെ വിവാഹം കഴിച്ച്  മാതൃകയാവണം-കേന്ദ്രമന്ത്രി രാംദാസ് അത്തേവാല

ന്യൂദല്‍ഹി-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദലിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. രാഹുല്‍ഗാന്ധി വിവാഹം കഴിച്ചെങ്കില്‍ മാത്രമെ കുടുംബാസൂത്രണത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന നാം ഒന്ന് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരു ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ജാതീയത ഇല്ലാതാക്കാനുള്ള മഹാതാമ ഗാന്ധിയുടെ സ്വപ്നം നിറവേറ്റുകയും വേണം. ഇത് യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിവാഹം വീണ്ടും ചര്‍ച്ചയാക്കിയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. നേരത്തെയും രാഹുലിന്റെ വിവാഹത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനും ഹേമന്ത് സോറനും എന്‍ഡിഎയില്‍ ചേരണമെന്നും രാംദാസ് അതാവലെ ആവശ്യപ്പെട്ടു. അത് ജാര്‍ഖണ്ഡിന്റെ വികസനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.


 

Latest News