Sorry, you need to enable JavaScript to visit this website.

ഖമീസിലേക്ക് ഹൂത്തി ഡ്രോണ്‍; സൗദി സഖ്യസേന തകര്‍ത്തു

റിയാദ് - ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനമാണ് സഖ്യസേന തകര്‍ത്തത്.
ഇന്നു രാവിലെയാണ് ദക്ഷിണ സൗദിയില്‍ ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണ്‍ അയച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോണ്‍ സഖ്യസേന കണ്ടെത്തി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

 

Latest News