പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം തൂത്തുവാരി കോൺഗ്രസ്

ചണ്ഡിഗഡ്- പഞ്ചാബിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം തൂത്തുവാരി. ആകെയുള്ള ഏഴു മുനിസിപ്പൽ കോർപ്പറേഷനുകളിലും കോൺഗ്രസ് വിജയിച്ചു. മോഗ, ഹൊശൈയിർപുര്, കപുർത്തല, അബോഹർ, പാത്താൻകോട്ട്, ബടാല, ബാറ്റിൻഡ എന്നീ കോർപ്പറേഷനുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ബാറ്റിൻഡയിൽ 53 കൊല്ലത്തിന് ശേഷമാണ് കോൺഗ്രസ് സ്വന്തമാക്കിയത്. മൊഹാലിയിലെ ഫലം നാളെയാണ് പുറത്തുവരിക.
 

Latest News